CRIME

ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയും മക്കളും ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടു മക്കളെയും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി.  മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിന്‍റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ്. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

ഇവരുടെ കുടുംബത്തിൽ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.

അതിനു ശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.  രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതിൽ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button