ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ; ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റെന്ന് മുംബൈ പൊലീസ്

കൊച്ചി : ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി  ഇന്ന് പരിഗണിക്കും . ബീഹാർ സ്വദേശിനി പരാതി നൽകിയ അന്നു മുതൽ ബിനോയ് കോടിയേരി ഒളിവിലാണ് .

 

അതേ സമയം മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി .കേസിൽ ഡി എൻ എ പരിശോധന അനിവാര്യമാണെന്നും , ബിനോയിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഡിസിപി മഞ്ജുനാഥ് പറഞ്ഞു .

 

പ്രതിയ്ക്ക് ഉന്നത -രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ പ്രതിക്ക് രക്ഷപെടാനുള്ള എല്ലാ പഴുതും അടച്ചാകും അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു .ബിനോയ് ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടാകാമെന്നും സംഘം വിലയിരുത്തുന്നു .രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയ് കോടിയേരിയുടെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി കഴിഞ്ഞു .
Comments

COMMENTS

error: Content is protected !!