KOYILANDI

ആഴക്കടൽ മത്സ്യ ബന്ധന അഴിമതി: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെയും, മുഖ്യമന്ത്രിയേയും യൂത്ത് കോൺഗ്രസ് ആഴക്കടലിൽ താഴ്ത്തി പ്രതിഷേധിച്ചു

കൊയിലാണ്ടി: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി വ്യവസായ വികസന കോർപറേഷൻ ഒപ്പിട്ട 5000 കോടിയുടെ ധാരണാ പത്രം മൽസ്യനയത്തിന് വിരുദ്ധമാണെന്നും, മൽസ്യത്തൊഴിലാളികളോടുള്ള വഞ്ചനയെണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും, മുഖ്യമന്ത്രി പിണറായി വിജയനേയും ആഴക്കടലിൽ താഴ്ത്തി പ്രതിഷേധിച്ചു. കൊയിലാണ്ടി ഹാർബറിൽ നിന്നും ആഴക്കടലിലേക്ക് നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി വി.പി ഭാസ്‌കരൻ ഉദ്‌ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ ശീതൽ രാജ്, തൻഹീർ കൊല്ലം,യു.കെ രാജൻ,രജീഷ് വെങ്ങളത്തുകണ്ടി, റാഷിദ് മുത്താമ്പി, ഉണ്ണികൃഷ്ണൻ മരളൂർ,ബാബുരാജ് എം. വി, നിതിൻ തിരുവങ്ങൂർ,അമൽ കൃഷ്ണ പി,ഡെറിക് സലീം എന്നിവർ സംസാരിച്ചു.

സിനീഷ് കെ.വി, നിതിൻ നടേരി, അഖിൽ മരളൂർ,നീരജ് ലാൽ, ഷാനിഫ് വരകുന്ന്, സജിത് കാവും വട്ടം എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button