Sports
‘ആ ബൗണ്‍സറേറ്റ് വീണിട്ടും വേഗത്തില്‍ എഴുന്നേറ്റത് അമ്മ വേദനിക്കുമെന്ന് കരുതിയാണ്

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബൗണ്‍സര്‍ കൊണ്ട് അഫ്ഗാനിസ്താന്‍ താരത്തിന് പരിക്ക്. അഫ്ഗാന്‍ താരം ഹഷ്മതുള്ള ഷാഹിദി ആണ് പരിക്കേറ്റ് താഴെ വീണത്. മാര്‍ക്ക് വുഡിന്റെ ബൗണ്‍സര്‍ ഹ്ഷമതുള്ളയുടെ ഹെല്‍മറ്റില്‍ കൊള്ളുകയായിരുന്നു. 141 കി.മീ ആയിരുന്നു ഇതിന്റെ വേഗത.
ഹഷ്മതുള്ള നിലത്തുവീണതോടെ താരങ്ങളും ഒഫീഷ്യല്‍സും ഓടിയെത്തി. മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. വൈദ്യസംഘമെത്തി താരത്തെ പരിശോധിച്ചു.
ആ സമയത്ത് 54 പന്തില്‍ 24 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാന്‍ താരം. പിന്നീട് തിരിച്ചെത്തിയ ഹഷ്മതുള്ള അര്‍ധ സെഞ്ചുറി നേടി. 68 പന്തില്‍ നിന്നാണ് ഹഷ്മതുള്ള അമ്പത് റണ്‍സ് നേടിയത്.
മത്സരശേഷം ഇതിനെ കുറിച്ച് ഹഷ്മതുള്ള സംസാരിച്ചു. ‘എന്റെ ഹെല്‍മെറ്റ് പൊട്ടിയിരുന്നു. ഗ്രൗണ്ടിലെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത് കളി നിര്‍ത്താനാണ്. പക്ഷേ എനിക്ക് പോകാന്‍ തോന്നിയില്ല. ടീമിന് എന്നെ ആവശ്യമുണ്ടെന്ന് അറിയാമായിരുന്നു. എന്റെ അമ്മ ടി.വിയില്‍ കളി കാണുന്നുണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് വേദന ഉണ്ടായിട്ടും വേഗത്തില്‍ എഴുന്നേറ്റത്. അല്ലെങ്കില്‍ അമ്മ പേടിക്കും. കഴിഞ്ഞ വര്‍ഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്. അമ്മയെ വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. സ്റ്റേഡിയത്തിലിരുന്ന് എന്റെ ചേട്ടനും കളി കാണുന്നുണ്ടായിരുന്നു.’
Comments