തോല്‍വിയറിയാതെ ഇന്ത്യ ; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 125 റണ്‍സിന്റെ വമ്പന്‍ വിജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ തോല്‍വിയറിയാതെ ഇന്ത്യയുടെ വമ്പന്‍ വിജയം. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും മഹേന്ദ്ര സിങ് ധോണിയുടേയും ബാറ്റിംഗ് മികവില്‍ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ വിന്‍ഡീസ് തകര്‍ന്നു.

 

143 റണ്‍സ് നേടാന്‍ മാത്രമേ വിന്‍ഡീസിനായുള്ളു.വിന്‍ഡിസ് നിരയില്‍ സുനില്‍ അംബ്രിസ് മാത്രമാണ് 30ന് മുകളില്‍ സ്‌കോര്‍ നേടിയത്. മുഹമ്മദ് ഷമിയുടെ നാലുവിക്കറ്റ് നേട്ടമാണ് വിന്‍ഡീസ് പതനത്തിന് ആക്കം കൂട്ടിയത്. ഇതോടെ വിന്‍ഡീസ് സെമികാണാതെ പുറത്താകുമെന്ന് ഉറപ്പായി.

 

A. പോയിന്റ് പട്ടികയില്‍ 11 പോയിന്റ് കരസ്ഥമാക്കിയ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യത വര്‍ധിച്ചു.
ഷമിക്ക് പുറമേ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ബൂമ്രയും, ചഹലും. ഓരോ വിക്കറ്റ് വീഴ്ത്തി കുല്‍ദീപും പാണ്ഡ്യയുമാണ് വിന്‍ഡീസിന്റെ തോല്‍വി ഉറപ്പിച്ചത്
Comments

COMMENTS

error: Content is protected !!