CRIME
ഇടുക്കിയില്‍ പതിനഞ്ചുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം
തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ പതിനഞ്ചു വയസുകാരിക്ക് നേരെ കൂട്ട ലൈംഗികാതിക്രമം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ ഇതരസംസ്ഥാനക്കാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചതിന് ശേഷമായിരുന്നു പ്രദേശവാസികളുടെ ക്രൂരത. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments