ഇടുക്കി അണക്കെട്ടിൽ വൈദ്യുതി ഉൽപാദനത്തിന് 2 മാസത്തേക്കുള്ള വെള്ളം മാത്രം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  2354.74 അടിയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.

നിലവിൽ അഞ്ചു ദശലക്ഷം യൂണിറ്റോളം വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. ചൂടു കൂടിയതിനാൽ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഉൽപാദനം കൂട്ടിയാൽ ഒരു മാസത്തിനുള്ളിൽ പൂർണമായി നിർത്തി വയ്ക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

Comments

COMMENTS

error: Content is protected !!