ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയര്‍ സ്ട്രിപ്പില്‍ വിമാനമിറങ്ങി
ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് -എസ്.ഡബ്ലിയു എന്ന വിമാനമാണ് തടസമായി നിന്ന മണ്‍തിട്ട നീക്കിയതോടെ ഇന്ന് രാവിലെ എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്.
സംസ്ഥാന സര്‍ക്കാര്‍ 13 കോടി രൂപ വക ഇരുത്തിയ ഇടുക്കി ജില്ലയുടെ സ്വപ്ന പദ്ധതിയാണ് സത്രം എയര്‍ സ്ട്രിപ്പ്.എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കും.
കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയത്. മുമ്പ് രണ്ടുതവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഒരു തവണ മണ്‍തിട്ട തടസമായി നിന്നതു മൂലമാണ് വിമാനം ഇറക്കാന്‍ സാധിക്കാതിരുന്നത്. ഈ മണ്‍തിട്ട നീക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിമാനമിറക്കാന്‍ തീരുമാനിച്ചത്.