ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ആറ് വയസ് തികഞ്ഞിരിക്കണം; കേരളം കേന്ദ്ര നയം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് തികയാത്ത കുട്ടികള്‍ക്ക്  ഒന്നാം ക്ലാസില്‍ ചേരാനാകില്ല.

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അഞ്ച് വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഇനി  ഇളവു നല്‍കില്ല.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!