വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലകളിലും ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബുധനാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അന്നേ ദിവസം ഇടുക്കിയിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Comments

COMMENTS

error: Content is protected !!