LATEST
ഇനി ഒന്ന് ഊതിയാല്‍ മാത്രം മതി; നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നല്‍കി അമേരിക്ക
ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും എഫ്ഡിഎ വിശദീകരിച്ചു. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങളില്‍ സംഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ഈ ഉപകരണത്തെ എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ഡിവൈസസ് ആന്‍ഡ് റേഡിയോളജികല്‍ ഹെല്‍തിന്റെ ഡയറക്ടര്‍ ഡോ. ജെഫ് ഷൂറന്‍ വിശേഷിപ്പിച്ചത്.
Comments