നിമിഷ പ്രിയ കേസ്: വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നേരിട്ടിടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിലും നേരിട്ട് പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ യെമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷപ്രിയയുടെ ബന്ധുക്കൾക്ക് സഹായം നൽകുമെന്നും ബന്ധുക്കൾക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിർദേശം നൽകണം. ബ്ലഡ് മണി യെമൻ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതിൽ കേന്ദ്രസർക്കാരിന് മുന്നിൽ തടസമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അഡ്വ. കെ. ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Comments
error: Content is protected !!