DISTRICT NEWS

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ പുതിയ ഡയറക്ടറായി ഡോ. ആര്‍ ദിനേശ് ചുമതലയേറ്റു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ പുതിയ ഡയറക്ടറായി ഡോ. ആര്‍ ദിനേശ് ചുമതലയേറ്റു. സോയില്‍ സയന്‍സിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു. 30 വര്‍ഷത്തിലേറെ ഗവേഷണ പരിചയമുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത, മണ്ണിന്റെ ജൈവരസതന്ത്രം, ഉഷ്ണമേഖലാ വനങ്ങള്‍ക്ക് കീഴിലുള്ള മണ്ണ്, കണ്ടല്‍ പരിസ്ഥിതി വ്യവസ്ഥകള്‍ എന്നി മേഖലയിലെ ഗവേഷണങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സസ്യ-സൂക്ഷ്മ ജീവികളുടെ മണ്ണിലെ ഇടപെടലുകള്‍, അവ പോഷക ചംക്രമണത്തിലും ഉപയോഗക്ഷമതയിലും വരുത്തുന്ന സ്വാധീനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതിയ ഗവേഷണങ്ങള്‍ക്ക് വഴിതെളിച്ചു. എന്‍ക്യാപ്‌സുലേഷന്‍ (ബയോക്യാപ്‌സ്യൂളുകള്‍), മൈക്രോ ന്യൂട്രിയന്റുകള്‍, പിജിപിആര്‍ ഫോര്‍മുലേഷനുകള്‍ സസ്യങ്ങളില്‍ എത്തിക്കാനുള്ള കണ്ടുപിടിത്തത്തില്‍ പങ്കാളിയാണ്. ഇതില്‍ ആറ് ഫോര്‍മുലേഷനുകള്‍ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്റെ ഫെലോയാണ്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button