കൊയിലാണ്ടി ഗവ.ബോയ്സ് വി എച്ച് എസ്സ് ഇ 2000-02 കൂട്ടായ്മ സംഭാരവും കുപ്പിവെള്ളവും നൽകി

കൊയിലാണ്ടി ഗവ.ബോയ്സ് വി എച്ച് എസ്സ് ഇ 2000-02 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കൊടും വേനൽ ചൂടിൽ കൊയിലാണ്ടിയിൽ ഗതാഗത നിയന്ത്രണം നടത്തുന്ന ട്രാഫിക്ക് പോലീസിനും ഹോം ഗാർഡിനും സംഭാരവും കുപ്പിവെള്ളവും നൽകി.  പോലീസ് ഇൻപെക്ടർ ശ്രീ  സുനിൽകുമാറിന് ഇവ കൈമാറി. പരിപാടിക്ക് കൂട്ടായ്മയിലെ അംഗങ്ങളായ  മിഥുൻദേവ്, അജുശ്രീജേഷ്, നിധീഷ്, ബിജുല, സന്ധ്യ തുടങ്ങിയവർ നേതൃത്വം നല്കി.

Comments

COMMENTS

error: Content is protected !!