ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലേക്ക് അപേക്ഷ ക്ഷണിച്ചു

ട്രാൻസ്‌ജെൻഡർ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി സംസ്ഥാന ട്രാൻസ്‌ജെൻഡർ പോളിസി പ്രകാരം രൂപവത്കരിച്ച ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിലേക്കായി ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ, എൻ.ജി.ഒ പ്രതിനിധി എന്നിവരെ നോമിനേറ്റ് ചെയ്യുന്നു. കോഴിക്കോട് ജില്ലാതല ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലേക്ക് നോമിനേറ്റ് ചെയ്യുന്നതിന് താത്പര്യമുള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്കും ട്രാൻസ്‌ജെൻഡർ ക്ഷേമ മേഖലയിൽ പ്രാവീണ്യമുള്ള എൻ.ജി.ഒ പ്രതിനിധികൾക്കും (സാമൂഹ്യ പ്രവർത്തകർ) അപേക്ഷിക്കാം. അപേക്ഷകൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 26 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കണം.

Comments

COMMENTS

error: Content is protected !!