SPECIAL
ഇരുട്ടിനെ ഭയക്കാതെ, രാവിന്റെ മൗനം ആവോളം ആസ്വദിച്ച് സ്ത്രീകൾ

കോഴിക്കോട്: പാതിരാവിൽ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ അവർ നടന്നു. രാത്രിയുടെ തെരുവുകൾ സ്ത്രീകൾക്ക് അന്യം എന്ന് പറഞ്ഞവർക്കുള്ള മറുപടി. തലയുർത്തി ധൈര്യത്തോടെ ഒരുകൂട്ടം സ്ത്രീകൾ നഗരവീഥികളിലൂടെ നടന്നപ്പോൾ തുടക്കമായത് ഒരു പുതിയ നാളേക്കാണ്.
സർക്കാരിന്റെ ‘സധൈര്യം മുന്നോട്ട്’ പരിപാടിയുടെ ഭാഗമായി വനിതാശിശുവികസന വകുപ്പാണ് സ്ത്രീകൾക്ക് രാത്രിനടത്തം സംഘടിപ്പിച്ചത്. ഞായറാഴ്ച രാത്രി 11-നാണ് നടത്തം തുടങ്ങിയത്. പുലർച്ചെ ഒരു മണിവരെയായിരുന്നു നടത്തം.
നിർഭയാദിനത്തിന്റെ ഭാഗമായി ‘പൊതു ഇടം എന്റേതും’എന്ന പേരിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഒറ്റയ്ക്കും സംഘങ്ങളായും 200- ഓളം സ്ത്രീകൾ നഗരത്തിലൂടെ നടന്നു.
അർധരാത്രി ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ ചില പുരുഷന്മാർ കമന്റടിച്ചു. ചിലർ അസമയത്ത് യുവതികളെക്കണ്ട് അമ്പരന്നു. ചിലർ പോരുന്നോ എന്ന് ചോദിച്ചു. വണ്ടി വേഗം കുറച്ചും നിർത്തിയും ചിലർ സ്ത്രീകളെ പിന്തുടർന്നു. എന്തുവേണമെന്ന് തിരിച്ച് ചോദിച്ചപ്പോൾ പിന്തുടർന്ന പുരുഷന്മാർ സ്ഥലം കാലിയാക്കിയെന്ന് അനീറ്റ ജെസ്‌ലിൻ പറഞ്ഞു.
Comments