കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ കേന്ദ്രമാക്കി ആരംഭിച്ച മൂന്നാർ ടൂറിസം സർവീസ് വെള്ളിയാഴ്ച പുനരാരംഭിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 15-ന് ഉദ്ഘാടനം ചെയ്ത് കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ കേന്ദ്രമാക്കി ആരംഭിച്ച മൂന്നാർ ടൂറിസം സർവീസ് വെള്ളിയാഴ്ച പുനരാരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലായിരിക്കും സർവീസ്.

11-ന് വൈകീട്ട് മൂന്നുമണിക്ക്‌ താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തുനിന്ന് യാത്ര തിരിക്കുന്ന എയർബസ് അർധരാത്രിയോടെ മൂന്നാറിലെത്തും. സന്ദർശകർക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേകം സജ്ജമാക്കിയ സ്ലീപ്പർ ബസിലാണ് അന്തിയുറങ്ങാൻ സൗകര്യമൊരുക്കുക.

ശനിയാഴ്ച രാവിലെ ഒമ്പതുമണിമുതൽ അഞ്ചുമണിവരെ ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപ്പെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിച്ച് ഏഴുമണിയോടെ മടങ്ങും.

1750 രൂപയാണ് ടൂറിസം പാക്കേജിന് ഒരാളിൽനിന്ന് ഈടാക്കുക. ഭക്ഷണം, ടിക്കറ്റ് നിരക്കുള്ള കേന്ദ്രങ്ങളിലെ സന്ദർശന ഫീസ് എന്നിവ യാത്രക്കാർ വഹിക്കണം. ഫോൺ: 7902640704.

Comments

COMMENTS

error: Content is protected !!