‘ഉണര്‍വ് -2022’ഭിന്നശേഷി കലോല്‍സവം ഡിസംബര്‍ 3 ന്

ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് ‘ഉണര്‍വ് -2022’ എന്ന പേരില്‍ ഭിന്നശേഷി കലോല്‍സവം സംഘടിപ്പിക്കും. ഭിന്നശേഷി ദിനാഘോഷം സമുചിതമായി നടത്താൻ  എ ഡി എമ്മിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ടൌണ്‍ ഹാളില്‍  ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് നവംബർ 26  വരെ disabilityday2022@gmail.com എന്ന ഇ-മെയില്‍ മുഖേനയോ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ  0495-2371911 എന്ന നമ്പറിലോ പേര് രജിസ്ടര്‍ ചെയ്യാം.

ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി യോഗത്തില്‍ എഡിഎം മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു .ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ സ്വാഗതം പറഞ്ഞു.  ബാലന്‍ കാട്ടുങ്ങല്‍,  ഫൈസല്‍ , സൈനുദ്ധീന്‍ മടവൂര്‍ , പീലി ദാസന്‍ ,മൊയ്തീന്‍കോയ  ,അബ്ദുല്‍ അസീസ്‌, രാജന്‍ തെക്കയില്‍ എന്നിവര്‍ ചെയര്‍മാന്‍മാരായി വിവിധ സബ്‌കമ്മിറ്റികള്‍ രൂപീകരിച്ചു.

Comments

COMMENTS

error: Content is protected !!