KERALA
ഉത്തരവ‌് കത്തിച്ച നടപടി അധ്യാപക സമൂഹത്തിനും സംഘടനയ്‌ക്കും അപമാനം : ജോയിക്കുട്ടി ജോസഫ‌്

മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മാസം ആറുദിവസത്തെ ശമ്പളം നീക്കിവയ‌്ക്കണമെന്ന സർക്കാർ ഉത്തരവ‌് കത്തിച്ച നടപടി അധ്യാപക സമൂഹത്തിനും കെപിഎസ‌്ടിഎക്കും അപമാനമാണെന്ന‌് കരിമണ്ണൂർ സെന്റ‌് ജോസഫ‌്സ‌് ഹയർ സെക്കൻഡറി സ‌്കൂൾ പ്രധാനാധ്യാപകനും സംഘടനാംഗവുമായ ജോയിക്കുട്ടി ജോസഫ‌്. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ‌്കാരവും കോതമംഗലം രൂപതയിലെ മികച്ച പ്രഥമാധ്യാപകനുള്ള പുരസ‌്കാരവും നേടിയ ജോയിക്കുട്ടി മെയ‌് രണ്ടിന‌് വിരമിക്കും. എങ്കിലും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒരുമാസത്തെ ശമ്പളമാണ് നൽകുന്നത‌്.
ആദ്യപടിയായി 50,000 രൂപ നൽകി. കഴിഞ്ഞ പ്രളയകാലത്ത‌് ജോയിക്കുട്ടിയും ചിലവ‌് സെന്റ‌് സെബാസ്റ്റ്യൻസ‌് എൽപി സ‌്കൂൾ ഹെഡ‌്മിസ‌്ട്രസായ ഭാര്യ നിർമല എം സൈമണും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക‌് നൽകിയിരുന്നു.
Comments