ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു

ശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും.പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. 

വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ തുല്യമായത് എന്നാണര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസത്തെ വിഷുവെന്ന് വിളിക്കുന്നു. സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷു. ഈ സമയത്താണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180ത്ഥ -യില്‍ നേരെ പതിക്കുന്നത്. കേരളത്തില്‍ രണ്ട് വിഷു വരുന്നുണ്ട്, മേടം ഒന്നിന് വരുന്ന മേട വിഷുവും, തുലാം ഒന്നിന് വരുന്ന തുലാ വിഷുവും.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം.  ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണികാണാൻ അവസരം ഉള്ളത്.

Comments

COMMENTS

error: Content is protected !!