കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

വയനാട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ വീടിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെ കേളുക്കുട്ടിയുടെ വീട്ടിലായിരുന്നു ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർന്ന് പോവുകയായിരുന്നു.

സമീപത്തെ വിറക് അടുപ്പിൽ ​തീ ഉണ്ടായിരുന്നതാണ് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ച് പോകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ​സംഭവത്തിന് പിന്നാലെ കൽപ്പറ്റ ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.

അപകടത്തിൽ വീടിന്‍റെ അടുക്കള ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. വീടിന്‍റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

Comments
error: Content is protected !!