Uncategorized
ഉത്തര കേരള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഞായറാഴ്ച കൊയിലാണ്ടിയിൽ
അകാലത്തിൽ പൊലിഞ്ഞുപോയ മികച്ച ക്രിക്കറ്റ് കളിക്കാരനും അമേരിക്കയിൽ എൻജിനീയറും ആയിരുന്ന സരസ് ചന്ദ്രൻ്റെ ഓർമ്മക്കായി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 8 ന് ഞായറാഴ്ച കൊയിലാണ്ടി മുൻസിപ്പൻ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ ഉത്തര കേരളത്തിലെ മികച്ച 8 ടീമുകൾ പങ്കെടുക്കും.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ കൊയിലാണ്ടി സബ്ഇൻസ്പെക്ടർ ഷൈലേഷ് പി എം മുഖ്യാതിഥിയാകും.
Comments