സ്വകര്യ ബസ്സുകൾ ഒറ്റ ഇരട്ട നമ്പറുകളായി ഓടും

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ ക്രമത്തിൽ ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടേണ്ടത്. എന്നാൽ ഇത് സംബന്ധിച്ച് ബസ്സ് ഉടമകൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. അറ്റ കുറ്റപണികൾ പോലും നടത്താനാവത്ത അവസ്ഥയിൽ കട്ടപ്പുറത്താണ് പ്രധാന റൂട്ടിലെ പല ബസ്സുകളും. ഇതു കാരണം പെട്ടെന്ന് നിരത്തിൽ ഇറക്കാനാവുന്ന സാഹചര്യം ഇല്ലെന്ന് അവർ പറയുന്നു.

വെള്ളിയാഴ്ച്ച  ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്തി. തിങ്കള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്.

തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തേണ്ടത്.ശനിയും ഞായറും സര്‍വീസ് ഉണ്ടാവില്ല.

Comments

COMMENTS

error: Content is protected !!