ഉത്രാടപ്പാച്ചിൽ തിരു തകൃതി; കൊയിലാണ്ടി ശോഭികയിൽ വൻ തിരക്ക്

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് വർഷകാലം കൊറോണയും മറ്റും ഓണാഘോഷങ്ങളുടെ നിറം മങ്ങിച്ചു കളഞ്ഞു എങ്കിൽ ഇത്തവണ ഓണമാഘോഷിക്കാൻ രണ്ടും കല്പിച്ച് രംഗത്തിറങ്ങുകയാണ് ജനങ്ങൾ. ട്രെഡീഷണൽ വസ്ത്രങ്ങളാണ് ഇത്തവണത്തെ ഓണ വിപണിയിലെ ട്രെന്റ്. ശോഭികയിൽ പരമ്പരാഗത വസ്ത്രങ്ങൾ ഉൾപ്പെടെ, ഈ വർഷത്തെ ഓണം ട്രെന്റിന്റെ വൻശേഖരം തന്നെഒരുക്കിയത് കൊണ്ടാവാം കുഞ്ഞുങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങി യുവതിയുവാക്കളും
വീട്ടമ്മമാരും ഉൾപ്പെടെ വൻസംഘങ്ങളാണ് ശോഭികയിലേക്കെത്തുന്നത്. സെറ്റ് ചുരിദാർ, ഫ്രോക്ക്, കുഞ്ഞുടുപ്പ്, കേരള സാരി, ദാവണി, സെറ്റ് മുണ്ട്, സിൽക് ഷേർട്, മ്യൂറൽ/ കലാകാരി പ്രിൻറുകൾ അടങ്ങിയ കേരള വസ്ത്രങ്ങൾ, ടിഷ്യുസാരികൾ തുടങ്ങി എല്ലാത്തിനും വലിയ പ്രിയമാണ്‌. ഇത് മുന്നിൽ കണ്ട് ട്രെഡീഷണൽ വസ്ത്രങ്ങളുടെ വൻശേഖരം തന്നെ ശോഭികയിൽ ഒരുക്കിയിട്ടുണ്ട്. കൂടതെ ഫാഷൻ ലോകത്ത് എന്നും മുന്നിൽ നടക്കുന്ന ശോഭിക, ഓണ തകൃതി 2022 ൻ്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻപരിചയമില്ലാത്ത വിധം വസ്ത്ര വിസ്മയവും സേവനമികവും ഒരുക്കിയിട്ടുണ്ട് .അതും ഓരോരുത്തർക്കും അവരവരുടെ ബഡ്ജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാനാവും വിധം തന്നെ എന്നത് എടുത്തു പറയേണ്ടതാണ്.

Comments

COMMENTS

error: Content is protected !!