ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ 2020-വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ആഘോഷച്ചടങ്ങുകൾ ഫെബ്രുവരി 10- മുതൽ 14- വരെ നീണ്ടു നിൽക്കും.വിവിധ കലാപരിപാടികൾ അരങ്ങേറും.യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ നായർ അധ്യക്ഷനായി.ഭാരവാഹികളായി ടി.കെ.വാസുദേവൻ നായർ (ചെയർമാൻ ), കമലാക്ഷി അമ്മ (വൈ. ചെയർ), ടി.കെ.ദാസൻ (കൺവീനർ), കല്ലേരി ദാസൻ നായർ, ഡി.കെ.മുകുന്ദൻ (ജോ. കൺവീനർ), ടി.ടി.വിനോദ് (ട്രഷറർ), എൻ.വി.ദാമോദരൻ (കൺവീനർ, സാമ്പത്തികം ) എന്നിവരെ തെരെഞ്ഞെടുത്തു.
Comments

COMMENTS

error: Content is protected !!