KOYILANDILOCAL NEWSMAIN HEADLINES

ഉരുപുണ്യ കാവ് കടലോരത്ത് തോണി മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളിയെ കാണാതായി

കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് കടലോരത്ത് തോണി മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളിയെ കാണാതായി. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. മൂത്തായം ബീച്ചിലെ യുവാവിനെയാണ് കാണാതായത്. ചെറുതോണിയിൽ മത്സ്യ ബന്ധനം നടത്തുന്നതിനിടയിൽ അതിശക്തമായ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. മഴ മാറിനിന്നതിനാൽ മുന്നറിയിപ്പ് അവഗണിച്ച് ധാരാളം പേർ മിൻ പിടിക്കാൻ പോയിരുന്നു. പെട്ടെന്ന് കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റൻ തിരയിൽപ്പെട്ട് ഇവരുടെ തോണി മറിയുകയായിരുന്നു. കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി മറ്റ് തൊഴിലാളികൾ തിരച്ചിൽ തുടരുകയാണ് ഗോസ്റ്റ് ഗാർഡും കൊയിലാണ്ടി പോലിസും ഫയർഫോഴ്സും സ്ഥലത്തുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button