എംജി സർവകലാശാല വിസിയായി ഡോ. സി ടി അരവിന്ദ് കുമാറിന് താൽക്കാലിക ചുമതല

മഹാത്മാഗാന്ധി (എംജി) സർവകലാശാല വിസിയായി ഡോ സി ടി അരവിന്ദ് കുമാറിന് താൽക്കാലിക ചുമതല നൽകി .ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.

ഡോ. എൽ സുഷമയ്ക്ക് മലയാളം സർവ്വകലാശാല വിസി യുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ പ്രൊഫസർ ആണ് സുഷമ.

എം ജി സർവ്വകലാശാല മുൻ വി സി സാബു തോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് ചുമതല മാറ്റി നൽകിയത്.

 

Comments

COMMENTS

error: Content is protected !!