KOYILANDILOCAL NEWS

എം ജി ബെൽരാജിനെ അനുമോദിച്ചു

കൊയിലാണ്ടി: മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ പുരസ്കാര ജേതാവായ മുൻ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം ജി ബൽരാജിനെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മറ്റി അനുമോദിച്ചു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ കെ രാജൻ അധ്യക്ഷനായിരുന്നു. താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ബൽരാജിനെ പൊന്നാടയണിയിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ദീപു മൊടക്കല്ലൂർ, സി ബാലൻ, ആർ സിബിജിത്ത്, ക്യാപ്റ്റൻ പി വി മാധവൻ, ഉണ്ണി കുന്നോൽ, കെ കെ ഫാറൂഖ് എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button