എം.വി.ആര്‍.കാന്‍സര്‍ സെന്ററിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്; മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു

ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടാമത്തെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. അന്യജില്ലകളില്‍ നിന്നുള്‍പ്പടെ ക്യാന്‍സര്‍ സെന്ററിലേക്കെത്തുന്ന രോഗികളുടെ സൗകര്യാര്‍ത്ഥമാണ് സര്‍വ്വീസ് ആരംഭിച്ചത്.  റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ അഞ്ച് തവണ ബസ് സര്‍വ്വീസ് നടത്തും.
ആര്‍.ടി.ഒ. എം.പി. സുബാഷ് ബാബു, കോഴിക്കോട് റെയില്‍വെ ഡയരക്ടര്‍ ഐ. പ്രഭാകരന്‍, ഡിടി.ഒ. ജോഷി ജോണ്‍, കെ.എസ്.ആര്‍.ടി.സി. എക്സിക്യൂട്ടീവ് ഡയരക്ടര്‍  സി.വി. രാജേന്ദ്രന്‍ കെയര്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ എന്‍.സി. അബുബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!