എഐ ഫേസ് റിക്കഗ്നിഷന്‍ സോഫ്ട് വെയര്‍ വികസിപ്പിച്ച് കേരള പൊലീസ്

എഐ ഫേസ് റിക്കഗ്നിഷന്‍ സോഫ്ട് വെയര്‍ വികസിപ്പിച്ച് കേരള പൊലീസ്. നിർമിത ബുദ്ധിയുടെ സഹായത്തോടെ കുറ്റവാളികളുടെ വിവരങ്ങൾ അതിവേഗം ശേഖരിക്കാൻ കഴിയുന്ന ഐ കോപ്സ് സംവിധാനമാണ് കേരളാ പൊലീസ് വികസിപ്പിച്ചെടുത്തത്.

വേഷം മാറിയാലും മുഖലക്ഷണം വച്ച് വരെ ആളെ തിരിച്ചറിയുന്ന രീതിയിലാണ് എഐ ഐകോപ്സ് സംവിധാനം. ക്രിമിനൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ്  സെർച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്.  

സിസിടിഎൻഎസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പൊലീസ് ഉദ്യോഗസ്ഥരാണ് ഈ സോഫ്റ്റ്‌വെയര്‍ പൂർണമായും തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് തൃശൂരിൽ കുറ്റവാളികളെ പിടിച്ച സംഭവവും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

Comments
error: Content is protected !!