എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് റെയ്ഡ് തുടരുന്നു: 105 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ കേസെടുത്തു

കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കുന്ദമംഗലം അംശം പിലാശ്ശേരി ദേശത്ത് നെല്ലരിക്കന്‍ കണ്ടിയില്‍ ചന്ദ്രന്‍ മകന്‍ അനില്‍ കുമാറിന്റെ പേരില്‍ 105 ലിറ്റര്‍ വാഷ് സൂക്ഷിച്ച് വച്ചതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷംസു എളമരത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് വീടിനടുത്ത് വച്ച് വാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്.പ്രതി കുറച്ച് കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിപ്പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല .

കുന്ദമംഗലം റെയിഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെ കുറിച്ചു അനേഷണം നടത്തി വരുന്നു. പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീന്‍ ദയാല്‍,ദിനോബ്,അജിത്ത്, ഫെബിന്‍ എല്‍ദോസ് എന്നിവര്‍ ഉണ്ടായിരുന്നു. വ്യാജമദ്യ നിര്‍മാണം തടയുന്നതിന് സ്‌പെഷല്‍ സ്‌ക്വാഡ് നിരന്തര പരിശോധന ജില്ലയില്‍ നടത്തി വരുന്നതിന്റെ ഭാഗമായി ഇക്കാലയളവില്‍ 30 കേസുകളില്‍ നിന്നായി നാലായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്തിട്ടുണ്ട്.

Comments
error: Content is protected !!