എച്ച് വൺ എൻ വൺ; 31 പേർക്ക് ചികിത്സ നൽകി

കാരശ്ശേരി പഞ്ചായത്തിൽ  എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇന്ന് പ്രത്യേക പനി  ക്ലിനിക്കുകൾ സംഘടിപ്പിച്ചു.  ആനയാംകുന്ന് സ്കൂളിൽ 16 പേരെ പരിശോധിച്ചതിൽ നാല് പുതിയ പനി കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കാരശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 31 പേർക്ക് പനിക്കുള്ള പ്രത്യേക ചികിത്സ നൽകി. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ള കോൾ സെൻററിൽ ( 0495 2297260) നിന്നും
നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിരോധ പ്രവർത്തനങ്ങളോട്  അനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിലെ ബാക്കിയുള്ള വീടുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഗൃഹസന്ദർശനം നടത്തി. ഞായറാഴ്ചയും പ്രത്യേക പനി ക്ലിനിക് കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടരുമെന്ന് ഡിഎംഒ അറിയിച്ചു. തിങ്കളാഴ്ച പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബ്ലോക്ക് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ മണിലാലിന്റെ  നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും ഡിഎംഒ അറിയിച്ചു.

Comments

COMMENTS

error: Content is protected !!