എടവനക്കുളങ്ങര ക്ഷേത്രത്തിൽ അഴിമുറി തിറയും ഉത്സവാഘോഷങ്ങളും
കൊയിലാണ്ടി: അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഫിബ. 27 ന് ഞായറാഴ്ച രാത്രി അഴിനോട്ടം തിറ, അഴിമുറി തിറ എന്നിവ നടക്കും. കേരളത്തിലെ അത്യപൂര്‍വ്വമായ തിറകളിൽ പെട്ടതാണിവ. ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പ്രമുഖ വാദ്യകലാകാരന്മാര് അണിനിരക്കുന്ന ആലിന്കീഴ്മേളം, ഇളനീര്‍ക്കുല വരവുകള്‍, മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരെ ആദരിക്കല്‍. രാത്രി 8.30ന് മട്ടന്നൂര്‍ ശങ്കരന്‍ക്കുട്ടി മാരാര്‍,മട്ടന്നൂര്‍ ശ്രീകാന്ത്,മട്ടന്നൂര്‍ ശ്രീരാജ്,വെളളിനേഴ് ആനന്ദ്,കലാമണ്ഡലം ഉണ്ണികൃഷ്ണന്,കാഞ്ഞിലശ്ശേരി പത്മനാഭന്,സന്തോഷ് കൈലാസ് തുടങ്ങിയ മേളപ്രമാണിമാരുടെ നേതൃത്വത്തില്‍ മേളവിസ്മയം തീർത്ത്,പടിക്കല്‍ എഴുന്നളളിപ്പ് നടക്കും. രാത്രി 11ന് അഴിനോട്ടം തിറ,ഭഗവതി തിറ,28ന് പുലര്‍ച്ചെ അഴിമുറിത്തിറ, എന്നിവ കെട്ടിയാടും. രാവിലെ ഒന്‍പതിന് വലിയതിറ ,കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.