CALICUTDISTRICT NEWS
എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ വ്യക്തിയെ കുരുമുളക് സ്പ്രേ അടിച്ച് ആക്രമിച്ച് പണം കവർന്നു; വയനാട് സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ
മാനന്തവാടി: ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമ്മില്പണം നിക്ഷേപിക്കാനെത്തിയ കോഴിക്കോട് സ്വദേശിയും ആന്ധ്രയില്‍ താമസിക്കുന്നതുമായ മജീദ് എന്ന വ്യക്തിയെ കുരുമുളക് സ്പ്രേ അടിച്ച് ആക്രമിച്ച് ഏഴ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ വയനാട് സ്വദേശിയടക്കം നാല് പേരെ സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ ടാസ്ക് ഫോഴ്സും, ദൊമാല്ഗുഡ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
എടവക കാരക്കുനി ബാരിക്കല്‍ തന്‍സീഹ് (23), കോഴിക്കോട് കുറുവങ്ങാട് സ്വദേശികളായ വരകുന്നുമ്മല്‍ തന്‍സിഫ് അലി (24), തെട്ടത്ത് മീത്തല്‍ അബ്ദുള്‍ മുഹിസ് ( 23), കണ്ണൂര്‍ കൊളച്ചേരി മുഹമ്മദ് സഹദ് (27) എന്നിവരാണ് അറസ്റ്റിലായത്.
Comments