എറണാകുളത്ത് മുഖ്യമന്ത്രിക്കുനേരെ മൂന്നിടത്ത് കരിങ്കൊടി

കൊച്ചി: എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ചാടി കരിങ്കൊടി കാണിച്ചു . കാക്കനാട് വിവിധ ചടങ്ങുകള്‍ക്കെത്തിയ മുഖ്യമന്ത്രിയെ മൂന്നിടത്താണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
ആലുവ കമ്പനിപ്പടി, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയത്.
സ്വര്‍ണ കള്ളക്കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, വിപിന്‍ ദാസ്, ആല്‍ഫിന്‍ രാജന്‍, തരുണ്‍ ജെറോം, സഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം. കാക്കനാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കരിങ്കൊടിയമായി മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ ചാടി. കാറില്‍ തുടര്‍ച്ചയായി അടിച്ച ഇയാളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
Comments

COMMENTS

error: Content is protected !!