എയ്റോബിക് കമ്പോസ്റ്റ് ഉദ്ഘാടനം ചെയ്തു


മേപ്പയൂർ: മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ 20-21 വാർഷിക പദ്ധതിയിൽ ശുചിത്വ മിഷൻ്റെ ധനസഹായത്തോടെ എസ് ഇ യു എഫ് നിർമ്മിച്ച ജൈവമാലിന്യ സംസ്കരണ പ്ലാന്റ് – എയറോബിക് കമ്പോസ്റ്റിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് പച്ചക്കറി മാംസാവശിഷ്ടങ്ങൾ തുടങ്ങിയ ജൈവ മാലിന്യങ്ങൾ അതിവേഗം കമ്പോസ്റ്റ് ആക്കി മാറ്റാമെന്നതാണ് എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രത്യേകത.


യാതൊരുവിധ പരിസര മലിനീകരണം ഉണ്ടാവാത്ത രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു.  എസ് ഇ യു എഫ് അസിസ്റ്റന്റ് ഡയരക്ടർ നിഷ കെ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി പ്രസന്ന വൈസ് പ്രസിഡന്റ്  എൻ പി  ശോഭ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ  ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സുനിൽ വടക്കെയിൽ രമ ,മെമ്പർ ഇ കെ റാബിയ, ജെ ഇ കെസി അഹമ്മദ് കുട്ടി, എൻ കെ സത്യൻ,  ഷബീർ ജന്നത്ത്, എം കെ അബ്ദുറഹിമാൻ, എം കെ രാമചന്ദ്രൻ, നാരായണൻ മേലാട്ട്,  കന്മന ഷംസുദ്ധീൻ,  എസ്ക്വയർ നാരായണൻ ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ,  വി ഇ ഒ വിപിൻ ദാസ്, പി കെ റീജ, അസിസ്റ്റന്റ് സെക്രട്ടറി എ സന്ദീപ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!