വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ മരണപ്പെട്ടു

വടകര: വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ മരണപ്പെട്ടു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്. 

ഷു​ഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇതേ തുടർന്ന് ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് പോയി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ നാട്ടിലേക്കു കൊണ്ടു വരികയാണ്. നാളെ രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കും. നിസാറിൻ്റെയും ഇരിങ്ങൽ -കോട്ടക്കൽ കളിയാറവിട റസിയയുടെയും മകനാണ്. നസിയ സഹോദരിയാണ്.

Comments

COMMENTS

error: Content is protected !!