പ്രളയക്കാലത്തെ മാനസിക പ്രശ്‌നങ്ങള്‍ക്ക് 1042 പേര്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് നല്കി

കോഴിക്കോട്: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ടു ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന സംവിധാനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  നിര്‍വഹിച്ചു വരുന്നു. ആഗസ്റ്റ് 12വരെ 1042 ആളുകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കി.
 മാനസികാരോഗ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സൈക്യാട്രിസ്റ്റുകളും ക്ലിനിക്കല്‍  സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍മാരും പരിരക്ഷ കൗണ്‍സിലര്‍മാരും  സാമൂഹ്യ നീതി വകുപ്പിലെ കൗണ്‍സിലര്‍മാരും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ CDMRP കൗണ്‍സിലര്‍മാരും  ഈ ദൗത്യത്തില്‍ പങ്കാളികളാവുന്നുണ്ട്.  വിവിധ ടീമുകളായി  തിരിഞ്ഞു ദുരിതാശ്വാസ  ക്യാമ്പുകളില്‍ ചെല്ലുകയും സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്ന ഇടപ്പെടലിന്റെ മാതൃകയില്‍ മാനസിക പിന്തുണ നല്‍കുയും ചെയ്തു.
     15 ഇന്റര്‍വെന്‍ഷന്‍ ടീമുകളായി 12.08.2019 വരെ 100 ദുരിതാശ്വാസ ക്യാമ്പുകള്‍  സന്ദര്‍ശിക്കുകയും, 20335 ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്തു.  1042 ആളുകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കുകയും 75 പേര്‍ക്ക് ഔഷധ ചികിത്സാ നല്‍കുകയും ചെയ്തു.
    വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ മേഖലയില്‍ മാനസികാരോഗ്യ ക്യാമ്പും ഗ്രൂപ്പ് തെറാപ്പിയും കൗണ്‍സിലിംഗും നടത്തി.  ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തി സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷന്‍  നടത്തുകയും  ചെയ്തു.  അക്യൂട്ട് സ്‌ട്രെസ് റീയാക്ഷന്‍ ഉള്ള ആറു പേര്‍ക്ക് മരുന്നുകള്‍ തുടങ്ങി.  തുടര്‍ ചികിത്സായ്ക്കായുള്ള നിര്‍ദേശങ്ങള്‍ നല്‍കി
     പ്രളയ ദുരിതാനന്തര മാനസിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫ്‌ളഡ് മെന്റല്‍  ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ തുടങ്ങി.  സൈക്കോളജിസ്റ്റുകളുടെ സേവനം ഫോണിലൂടെ ലഭ്യമാവും. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ താഴെ പറയുന്ന നമ്പറുകളിലേക്കു വിളിക്കാവുന്നതാണ്.  8848813956, 9539104282,7025303516
     കൂടാതെ ജില്ലയിലെ പതിനാറ് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കൗണ്‍സിലറുടെ സേവനം ലഭ്യമാക്കുന്നതാണ്.
Comments

COMMENTS

error: Content is protected !!