Uncategorized
എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
വാട്ടര്‍ തീം പാര്‍ക്കില്‍ കുളിച്ച കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. ചാലക്കുടി അതിരപ്പള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
പാര്‍ക്കില്‍ കുളിച്ച ഒട്ടേറെ കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം എലിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ക്കിലെത്തി പരിശോധനകള്‍ നടത്തി. പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പാര്‍ക്ക് താല്‍കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.
Comments