ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു
കൊയിലാണ്ടി:ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് ഇടവേളക്ക് ശേഷം തീവണ്ടിയുടെ ചൂളം വിളി ഉയർന്നു.വർഷങ്ങൾക്ക് ശേഷമാണ് ഇന്നു രാവിലെ തീവണ്ടി നിർത്തിയത്. ഷൊർണൂർ, കണ്ണൂർ മെമു ആണ് ഇന്ന് ആദ്യമായി നിർത്തിയത്.മധുര പലഹാരങ്ങൾ വിതരണം, മാല ചാർത്തിയും, ആരതി ഉയിഞ്ഞും ചെയ്തുകൊണ്ടാണ് സ്വീകരണ പരിപാടികൾ തുടങ്ങിയത്.പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെംബർ കുന്നുമ്മൽ മനോജ്, കെ.ഗീതാനന്ദൻ, വി.വി.മോഹനൻ, അവിണേരി ശങ്കരൻ ,ഉണ്ണികൃഷ്ണണൻ തിരുളി, കെ.ബിനോയ്, കുഞ്ഞിരാമൻ വയലാട്ട്, രാധൻ അരോമ ,മനോജ്, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ.ജയ്കി ഷ്,, അഭിൻഅശോക്, വിനോദ് കാപ്പാട്, എൻ.കെ.അനിൽകുമാർ, സജീവൻ പൂക്കാട്, തുടങ്ങിയവരും പങ്കെടുത്തു.60 23 ഷൊർണ്ണൂർ ‘കണ്ണൂർ മെമു 6481 കോഴിക്കോട് ‘, കണ്ണൂർ പാസഞ്ചർ,6450 കണ്ണൂർ, ഷൊർണ്ണൂർ എക്സ്പ്രസ്സ്,6024, കണ്ണൂർ മെമു തുടങ്ങിയ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് പുന സ്ഥാപിച്ചത്