MAIN HEADLINESSPECIAL
എല്ലാ വായനക്കാർക്കും കലിക്കറ്റ് പോസ്റ്റിൻ്റെ സ്വാതന്ത്ര്യദിന ആശംസകൾ!!!!!!!!
എവിടെ നിര്‍ഭയമാകുന്നു മാനസം
അവിടെ നില്ക്കുന്നു ശീര്‍ഷം സമുന്നതം,
എവിടെ വിജ്ഞാനം സര്വ്വസ്വതന്ത്രമായ് അവികലമായ് വിരാജിപ്പൂ നിത്യവും ,
എവിടിടുങ്ങിയ തുണ്ടുകളാകുന്നീലവനി- രാജ്യമതിലിന് നിരകളായ് ,
എവിടെ സത്യത്തിന്നാഴത്തില് നിന്നു താന്‍ ഉറവെടുക്കുന്നു വാക്കുകളൊക്കയും ,
എവിടെ യുക്തിതന്‍ നീരൊഴുക്കാചാര- പഴമതന്‍ മണല്ക്കാട്ടില് ലയിപ്പീലാ,
എവിടെ നിസ്തന്ദ്രം ഉദ്യമം കൈകളെ പരമലക്ഷ്യത്തിൻ നേര്‍ക്ക് നീട്ടുന്നുവോ,
എവിടെയന്തരംഗത്തെ നയിപ്പുനീ സതതം വ്യാപിക്കും ചിന്താകര്മ്മങ്ങളില് ,
അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ- ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
അവിടെ മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യത്തിലേ- ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!
രബീന്ദ്ര നാഥ് ടാഗോര്‍
Comments