MAIN HEADLINESTHAMARASSERI
ജനകീയം ഈ അതിജീവനം 20ന് താമരശ്ശേരിയില്‍ ; മേരിമാതാ കത്തീഡ്രല്‍ ഓഡിറ്റോറിയം വേദിയാകും

പ്രളയത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും നാള്‍വഴികളുടെ ഓര്‍മപ്പെടുത്തലുമായി ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമത്തിന് ജൂലൈ 20 ശനിയാഴ്ച താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ഹാളില്‍ വേദിയൊരുങ്ങും. നൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും ജില്ല ഒത്തൊരുമയിലൂടെ കരകയറിയതിന്റെ നേര്‍സാക്ഷ്യം അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 11 മണിക്ക് ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആനുകൂല്യവിതരണം നിര്‍വഹിക്കും.
പ്രളയാനന്തര ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷി പ്ത റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവു അവതരിപ്പിക്കും. ചടങ്ങിന് കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി മേയര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും സന്നിഹിതരാകും. ഒപ്പം പ്രളയ ബാധിതര്‍, രക്ഷാപ്രവര്‍ത്തകര്‍, ദുരിതാ ശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍, പുനരധിവാസത്തിന് നേതൃത്വം നല്‍കിയവര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവരും പരിപാടിയില്‍ ഒത്തുചേരും.
പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു നീങ്ങുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും നടത്തും. ജനപ്രതിനിധികളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പുനര്‍നിര്‍മാണത്തിന്റെ ആശയ രൂപീകരണത്തിനുളള വേദികൂടിയാകും സംഗമം. ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച താമരശ്ശേരി വേദിയായി തെരഞ്ഞെടുത്തതും ഈ സാധ്യത മുന്‍നിര്‍ത്തിയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരേ ദിവസം നടക്കുന്ന സംഗമങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് നവകേരള നിര്‍മാണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപകല്‍പന ചെയ്യും.
Comments