“ഭയമുള്ളവർ പുറത്തു പോകട്ടെ, നിർഭയരായവർക്ക് സ്വാഗതം”. രാഹുൽ ഗാന്ധി

ചുറ്റുപാടുമുളള യാഥാര്‍ത്ഥ്യങ്ങളെയും ബിജെപിയെയും അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസ് വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് രാഹുൽ ഗാന്ധി. പാര്‍ട്ടിക്കു പുറത്തുള്ള നിര്‍ഭയരായ നേതാക്കളെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭയമുള്ളവരാണു പാര്‍ട്ടി വിട്ടവർ. ജ്യോതിരാദിത്യ സിന്ധ്യയെ ഉദാഹരണമാക്കി രാഹുല്‍ പറഞ്ഞു. ജ്യോതിരാദിത്യ  സിന്ധ്യയ്ക്ക് സ്വന്തം കൊട്ടാരവും സമ്പത്തും നഷ്ടപ്പെടും എന്ന ഭയമായിരുന്നു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.

”ഭയമില്ലാത്ത നിരവധി ആളുകളുണ്ട്, പക്ഷേ കോണ്‍ഗ്രസിന് പുറത്താണ്. ഈ ആളുകളെല്ലാം നമ്മുടേതാണ്. അവരെ അകത്തേക്ക് കൊണ്ടുവരിക, നമ്മുടെ പാര്‍ട്ടിക്കുള്ളിലെ ഭയമുള്ളവരെ ഒഴിവാക്കണം,”

”ആര്‍എസ്എസ് ആളുകളായവര്‍ പോകണം, അവര്‍ ആസ്വദിക്കട്ടെ. നമുക്ക് അവരെ ആവശ്യമില്ല, അവര്‍ ആവശ്യമുള്ളവരല്ല. നമുക്ക് നിര്‍ഭയരായ ആളുകളെ വേണം. ഇതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇത് നിങ്ങള്‍ക്കുള്ള എന്റെ അടിസ്ഥാന സന്ദേശമാണ്,” രാഹുല്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ മൂവായിരത്തി അഞ്ഞൂറോളം പ്രവര്‍ത്തകരെയാണ് രാഹുല്‍ ഗാന്ധി സൂം ആപ്പിലൂടെ വീഡിയോ കോണ്‍ഫറന്‍സിൽ അഭിസംബോധന ചെയ്തത്. ആദ്യമായാണ് ഇത്തരമൊരു പരിപാടി നടത്തുന്നത്.

Comments

COMMENTS

error: Content is protected !!