വിവാഹം കഴിഞ്ഞ് പിറ്റേന്ന്‌ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി

 

തൃശ്ശൂർ: വിവാഹം കഴിഞ്ഞ് പിറ്റേന്ന്‌ നവവരന്റെ മൃതദേഹം കായലിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരന്റെ മകൻ ധീരജാ(36)ണ്‌ മരിച്ചത്‌. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവുമായി  ഞായറാഴ്ച്ചയായിരുന്നു വിവാഹം. ചൊവാഴ്ച്ച ചേറ്റുവ കായലിൽ മത്സ്യത്തൊഴിലാളികളുടെ  വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വധുവിന്റെ വീട്ടിൽനിന്നും സ്കൂട്ടറിൽ പോയ ധീരജിനെ വൈകിട്ടും കാണാതായതോടെ ബന്ധുക്കൾ  പരാതി നൽകുകയായിരുന്നു

Comments

COMMENTS

error: Content is protected !!