KOYILANDILOCAL NEWS
എസ് എസ് എൽ സി ഫിസിക്സ് പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചു
പയ്യോളി: എസ് എസ് എൽ സി ഫീസിക്സ് പരീക്ഷ കഴിഞ്ഞെത്തിയ ആയിനിക്കാട് പോസ്റ്റോഫീസ് പരിസരത്തെ പുത്തൻപുരയിൽ അനുശ്രീ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഡ്രൈവറായ പുത്തൻപുരയിൽ ജയദാസന്റെ മകളാണ്. പെൺകുട്ടി യൂണിഫോമിൽ വീട്ടിൽ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം. പരീക്ഷ വിഷമമാണെന്ന് ചേച്ചിയോട് വന്ന ഉടനെ പറഞ്ഞതായി അറിയുന്നു. പയ്യോളി സ്കൂൾ വിദ്യാർത്ഥിനിയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Comments