എസ് എൻ ഡി പി കോളേജിൽ പ്രൊഫഷണൽ ഡെവലപ്പ്മെന്റ് ട്രെയിനിങ് ആരംഭിച്ചു

കൊയിലാണ്ടി:ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി  കോളേജിൽ മൂന്നു ദിവസത്തെ ‘ഇല്യൂമെൻ 2023’ ആരംഭിച്ചു. അധ്യാപകർക്കും അനധ്യാപകർക്കും ഉള്ള പരിശീലന പരിപാടിയാണിത്. ഡോ:ആർ രവീന്ദ്രൻ ഡോ:സി പി സുജേഷ്, പ്രൊഫ: ടി മുഹമ്മദ് സലിം (ഫറോക്ക് ട്രെയിനിങ് കോളേജ്) ഡോ: മുഹമ്മദ് കാസിം (ഫറോക്ക് ആർട്സ് ആൻഡ് സയൻസ് കോളേജ് )ശ്രീ നിർമൽ ബിപി,ശ്രീ അരുൾ ദാസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ:സി പി സുജേഷ്, അധ്യക്ഷത വഹിച്ച പരിപാടി ഡോ: ആർ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.  ഡോ: ഷാജി എം വി (സ്റ്റാഫ് സെക്രട്ടറി ) ആശംസ അർപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ:മെർലിൻ എബ്രഹാം സ്വാഗതവും IQAC കോർഡിനേറ്റർ ചാന്ദ്നി പി എം നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!