എസ് ഐയെ അടിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ് ഐ യെ അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മുചുകുന്ന് പടിഞ്ഞാറെ അണേലാം കണ്ടി രജീഷ് (39) ആണ് അറസ്റ്റിലായത്. പരിക്കേറ്റ എസ് ഐ രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 ന് രാത്രിയിലാണ് സംഭവം. മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപം രണ്ട് പേർ അടി പിടികൂടുന്നത് തടയാനെത്തിയതായിരുന്നു പോലീസ്. എസ് ഐ രവീന്ദ്രനെയും പോലീസ് പാർട്ടിയെയും ഇവർ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസ് ഐ യുടെ താടിയെല്ല് പൊട്ടി. ഐ പി സി 341,353 ,332 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു. മുചുകുന്ന് മേഖലയിൽ മദ്യപൻമാരുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Comments

COMMENTS

error: Content is protected !!