എൻ.ഡി.എ.തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം

കൊയിലാണ്ടി: എന്‍.ഡി.എ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊയിലാണ്ടി പഴയ ആര്‍ .ടി.ഒ.ഓഫീസിനു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊല്ലം പിഷാരികാവ് ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ മൂസ്സതാണ് ദീപം കൊളുത്തി ചടങ്ങ് നിര്‍വ്വഹിച്ചത്. നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍.ജയ്കിഷ്, സ്റ്റേറ്റ് കമ്മിറ്റി മെംബര്‍ അഡ്വ.വി.സത്യന്‍, വായനാരി വിനോദ് ,ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, എം.സി.ശശീന്ദ്രന്‍, കെ.വി.സുരേഷ്, സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍, എ .പി .രാമചന്ദ്രന്‍, ഒ.മാധവന്‍, കെ.പി.മോഹനന്‍, വി.കെ.മുകുന്ദന്‍, കെ.പി.എല്‍.മനോജ്, സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!