തെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച പിടിച്ചെടുത്തത് 1.685 കിലോ സ്വർണവും 2.65 ലക്ഷം രൂപയും

കോഴിക്കോട്‌: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച വടകര സ്റ്റാറ്റിക് സർവൈലൻസ് ടീം 1.685 കിലോ സ്വർണവും ബാലുശ്ശേരി ഫ്‌ളൈയിങ് സ്‌ക്വാഡ്, കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീമും 2,65,000 രൂപയും ചൊവ്വാഴ്ച പിടികൂടി.

78 ലക്ഷം രൂപ മൂല്യമുള്ള സ്വർണം വടകര പുതിയസ്റ്റാന്റ് പരിസരത്തുനിന്നും സീനിയർ പൊലീസ് ഓഫീസർ സുനിൽകുമാർ, സിപിഒ ശ്രീലേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സ്വർണം ജിഎസ്ടി മൊബൈൽ സ്‌ക്വാഡിന് കൈമാറി.

പിടിച്ചെടുത്ത തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 27,23,080 രൂപയാണ് പിടിച്ചെടുത്തത്.

Comments

COMMENTS

error: Content is protected !!