എൽ ഐ സി സംരക്ഷണ ദിനം : കൊയിലാണ്ടിയിൽ ധർണ്ണ

കേന്ദ്ര സർക്കാർ പൊതുമേഖലയെ ഒന്നായി തകർക്കുകയാണെന്നും, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എൽ ഐ സി യെ പോലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുകയാണെന്നും, ഇതിനെതിരായി വലിയ പ്രക്ഷോഭങ്ങൾ ഉയർന്നു വരികയാണ് എന്നും എ കെ എസ് ടിയു ജില്ലാ സെക്രട്ടറി കെ പ്രദീപ്. കൊയിലാണ്ടി എൽ ഐ സി ഓഫീസിന് മുമ്പിൽ .

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ സംരക്ഷണ ദിനാചരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിൻറ് കൗൺസിൽ പ്രസിഡണ്ട് ഡി രഞ്ജിത്ത്, എ കെ എസ് ടി യു സെക്രട്ടറി എ ടി വിനീഷ്, കെ ജി ഒ എഫ് ജില്ലാ കമ്മറ്റി അംഗം ഡോ.റീന, ജോയിൻറ് കൌൺസിൽ സെക്രട്ടറി പിജി രാമചന്ദ്രൻ , സുനിൽകുമാർ എന്നിവർ സംസാരിച്ചു. എൽ ഐ സി വില്പനക്കെതിരെ കൊയിലാണ്ടി എൽ ഐ സി ഓഫീസിനു മുൻപിൽ അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരവും നടന്നു.

Comments

COMMENTS

error: Content is protected !!